EDAPPALUncategorized
ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി

എടപ്പാൾ : ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുബൈദ സി വി നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സുരേന്ദ്രൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ ദിനേശൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ഷീന മൈലാഞ്ചി പറമ്പിൽ ,വാർഡ് മെമ്പർമാരായ പ്രകാശൻ തട്ടാര വളപ്പിൽ ,കുമാരൻ ,കർഷകരായ ഗീത വാര്യത്ത്, രമണി ഇടപ്പാം വീട്ടിൽ,വിലാസിനി ഇളയങ്കാവിൽ ,ദേവകുമാർ തുയ്യം,കുട്ടൻ ഇളയങ്കാവിൽ, എന്നിവരുടെ കൃഷിയിടത്തിലാണ് വിളവെടുപ്പ് നടന്നത്.
Edappal
