PONNANI

സാദിഖലി തങ്ങളുടെ സ്നേഹ സംഗമം വിജയിപ്പിക്കും:സ്വതന്ത്ര കർഷകസംഘം

പൊന്നാനി:ജൂൺ 20 തിരൂരിൽ നടക്കുന്ന സംസ്ഥാന മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ സ്നേഹ സംഗമത്തിന്റെ ഭാഗമായി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.സംഗമം വിജയിപ്പിക്കാൻ പൊന്നാനി നിയോജകമണ്ഡലം സ്വതന്ത്ര കർഷക സംഘം പ്രവർത്തക കൺവെൻഷൻ
തീരുമാനിച്ചു.കൺവെൻഷൻ ജില്ലാ സ്വതന്ത്ര കർഷക സംഘം പ്രസിഡന്റ് പി പി യുസഫലി ഉദ്ഘാടനം ചെയ്തു.നാളികേരം നെല്ല് സംഭരണങ്ങളിലെ അപാകത പരിഹരിക്കുക ബഫർസോൺ വിഷയത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെടുക കർഷകദ്രോഹ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന സ്വതന്ത്ര കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 25ന് ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധമാർച്ച് വിജയിപ്പിക്കാനും തീരുമാനിച്ചു.രണ്ട് പരിപാടികളിലും പരമാവധി ആളുകളെ പങ്കെടുപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. എരമംഗലം നാളികേര സംഭരണ കേന്ദ്രത്തിൽ കർഷകരോട് കാണിക്കുന്ന അനീതിക്കെതിരെ സമരപരിപാടികൾ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എ വി അബ്ദുറു അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി ടി കെ അബ്ദുൽ റഷീദ് ഷംസു എരമംഗലം മജീദ് വെളിയങ്കോട് വി വി സലീം,എൻ ആലിക്കുട്ടി ഹാജി മാനു മാമ്പയിൽ മജീദ് പാലപ്പെട്ടി അബ്ദുള്ളക്കുട്ടി തറമ്മൽ അബൂബക്കർ പുള്ളിക്കകടവ് അബൂബക്കർ വെളിയങ്കോട് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button