Kokkur

കെ.പി.എസ്.ടി.എ ഉപജില്ലാ നേതൃത്വ പരിശീലന കേമ്പ് നടത്തി

കോക്കൂർ : കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ നേതൃത്വ പരിശീലന കേമ്പ് നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ജലീൽ അധ്യക്ഷത വഹിച്ചു. സംഘടന പിന്നിട്ട നാൾവഴികൾ എന്ന വിഷയത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് വി.കെ അജിത് കുമാറും, സംഘടനാ പ്രവർത്തനം ഉപജില്ലയിൽ എന്ന വിഷയം സി.പി മോഹനനും അവതരിപ്പിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രവർത്തകരുടെ മക്കൾക്കുള്ള സമ്മാനദാനം സി.പി. മോഹനൻ നിർവ്വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.വി. സന്ധ്യ മുഖ്യ പ്രഭാഷണം നടത്തി. കെ.വി. പ്രഷീദ്, സി.എസ്. മനോജ്, രഞ്ജിത് അടാട്ട്, കെ. പ്രമോദ്, കെ.എം അബ്ദുൽ ഹക്കീം, ബിജു പി. സൈമൺ, പി.ജി. സജീവ്, ഇ.ടി. സിന്ധു, എം.എസ് ആൻസൺ, സിജോ ജോർജ്, പി.ദെഫിൽ ദാസ്, സി.പി. അർജുൻ മോഹൻ, പി. റാബിയ, എം. അതുൽ, എന്നിവർ ആശംസകൾ നേർന്നു. ഉപജില്ലാ സെക്രട്ടറി എസ്. അശ്വതി സ്വാഗതവും, ട്രഷറർ എസ്. സുജ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button