EDAPPAL
മേൽപാലത്തിനടിയിൽ കണ്ടെയ്നർ ലോറി കുടുങ്ങി:ടാറിങ് തുടരുന്നു റോഡ് വീണ്ടും അടച്ചു

എടപ്പാൾ: ടാറിങ് നടന്നുവരുന്ന എടപ്പാൾ കുറ്റിപ്പുറം റോഡിൽ കണ്ടെയ്നർ ലോറി കുടുങ്ങി. തൃശ്ശൂർ റോഡിൽ നിന്നും കുറ്റിപ്പുറം റോഡിലേക്ക് ഇടുങ്ങിയ വശത്തിലൂടെ കടന്ന് പോകാൻ ശ്രമിക്കുന്നതിനിടെയാണ് പാലത്തിൽ കുടുങ്ങിപ്പോയത്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ടാറിങ്ങിനായി റോഡുകൾ വീണ്ടും അടച്ചു. ഇനി ക്രെയിൻ ഉപയോഗിച്ച് വേണം ലോറിയെ പുറത്തെത്തിക്കാൻ കാത്തിരിക്കുകയാണ് ഡ്രൈവർ.
