KERALA
തൃശ്ശൂരിൽ ഓട്ടോ ഡ്രൈവർ യാത്രക്കാർക്ക് ബാക്കി കൊടുത്തത് മുഴുവൻ കള്ളനോട്ട്; ഒടുവിൽ പൊലീസ് പിടിയിൽ
തൃശ്ശൂരിൽ ഓട്ടോ ഡ്രൈവർ യാത്രക്കാർക്ക് ബാക്കി കൊടുത്തത് മുഴുവൻ കള്ളനോട്ട്; ഒടുവിൽ പൊലീസ് പിടിയിൽ
തൃശൂരിൽ ഓട്ടോ ഡ്രൈവറുടെ പക്കൽ നിന്ന് 5000 രൂപയുടെ കള്ളനോട്ട് പിടികൂടി. ഡ്രൈവർ കട്ടിലപൂവ്വം സ്വദേശി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. 38 വയസുകാരനാണ് ജോർജ്. ഓട്ടോയിലെ യാത്രക്കാർക്കാണ് ഇയാൾ കള്ളനോട്ട് കൈമാറിയിരുന്നത്. നൂറ്, 200, അൻപത് രൂപയുടെ കള്ളനോട്ടുകളാണ് ജോർജ്ജിന്റെ കൈയ്യിൽ നിന്നും കണ്ടെത്തിയത്.