kaladi

ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി സ്നേഹസംഗമവും, ഇഫ്താറും സംഘടിപ്പിച്ചു

ചങ്ങരംകുളം : ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹസംഗമവും ഇഫ്താറും സംഘടിപ്പിച്ചു.സ്നേഹ സംഗമം ആലംകോട് ഗ്രാമപഞ്ചായത്ത് 17 ആം വാർഡ് മെമ്പർ കെ വി വിപിൻ ഉദ്ഘാടനം ചെയ്തു. മസ്ജിദ് പ്രസിഡന്റ്‌ വി പി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഹുസൈൻ ചിയ്യാനൂർ സ്വാഗതം പറഞ്ഞു.
ഇമാം ഇബ്രാഹിം മുസ്‌ലിയാർ, മണികണ്ഠൻ മുല്ലപ്പുള്ളി, മോഹനൻ മച്ചിങ്ങൾ,ഇ വി മജീദ്, കബീർ എന്നിവർ സംസാരിച്ചു.

ശേഷം നടന്ന ഇഫ്താറിന് മസ്ജിദ് രക്ഷധികാരി ഉമ്മർ ഹാജി,മസ്ജിദ് ട്രഷറർ റസാഖ് കിളിയിൽ, റഫീഖ് ടി കെ, മുബാറക്, അൻസിൽ, ശുഹൈബ്, എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button