EDAPPAL
ചിത്രകാരൻ ശേഖരാ അയ്യന്തോൾ നിര്യാതനായി
എടപ്പാൾ: പ്രസിദ്ധ ചിത്രകാരൻ ശേഖർ അയ്യന്തോൾ (75) നിര്യാതനായി. ആനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, കുമരനെല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ചിത്രകല അധ്യാപകനായി സേവനമനുഷ്ഠിച്ചു. തൃശ്ശൂർ ജില്ലയിലെ അയ്യന്തോൾ സ്വദേശിയായ ശേഖർ പതിറ്റാണ്ടുകളായി മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ നീലിയാട് ആയിരുന്നു താമസം. എടപ്പാളിൽ ജെ ഡി ഗാലറി എന്ന സ്ഥാപനം നടത്തുകയായിരുന്നു. ദേശീയപുരസ്കാരങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിലും ശേഖർ അയ്യന്തളിന്റെ ചിത്ര പ്രദർശനങ്ങൾ നടന്നിട്ടുണ്ട്. ഭാര്യ : ഓമന( റിട്ടയേഡ് ഹെഡ്മിസ്ട്രസ് കുമരനെല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ. മക്കൾ: ജിനൻ ശേഖർ, ധനൻ ശേഖർ.