CHANGARAMKULAMLocal news

ചാലിശ്ശേരി ഫുട്ബോൾ ടൂർണ്ണമെൻറ് :ഐ എം വിജയൻ ബൂട്ടണിയും

ചാലിശ്ശേരി: ചാലിശ്ശേരി സോക്കർ അസോസിയേഷൻ നടത്തുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ദേശീയതാരങ്ങൾ അണിനിരക്കുന്ന വെറ്ററൻസ് മത്സരം നടക്കും. തിയ്യതി തീരുമാനിച്ചിട്ടില്ല. ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനും കേരള പോലീസ് ഫുട്ബോൾ ടീം പരിശീലകരമായ ഐ എം വിജയൻ മികച്ച താരങ്ങളായ ജോപോൾ അഞ്ചേരി, ആസിഫ് സഹീർ, എം സുരേഷ്, എൻ പി പ്രദീപ്, എന്നിവരും സന്തോഷ് ട്രോഫി ഐഎസ്എൽ താരങ്ങളും കളത്തിലിറങ്ങും. സെവൻ ഫുട്ബോൾ ടീമുകളിൽ മുതിർന്ന താരങ്ങളും ഇരു ചേരികളിലായി മൈതാനത്ത് ഇറങ്ങും. നീണ്ട ഇടവേളക്കുശേഷമാണ് ദേശീയ താരങ്ങൾ നിറയുന്ന മത്സരം കാണാൻ ചാലിശ്ശേരിക്കാർക്ക് അവസരം ഒരുങ്ങുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button