ചാലിശ്ശേരി പെരുമണ്ണൂരിൽ സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞു.അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്ന 15 കുട്ടികൾ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പെരുമണ്ണൂർ മലയാളം ക്ലബ്ബ് – സ്കൂൾ റോഡിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു അപകടം.വീതി കുറഞ്ഞ റോഡിലൂടെയുള്ള ബസിന്റെ യാത്രയാണ് അപകടത്തിലേക്ക് നയിച്ചത്. റോഡിന്റെ ഒരു വശത്ത് പൊന്തക്കാടുകൾ തിങ്ങി നിറഞ്ഞതിനാൽ റോഡിന്റെ താഴ്ചയേറിയ ഭാഗത്തെ അരിക് വശത്ത് കൂടെയാണ് ബസ് സഞ്ചരിച്ചത്. ഈ ഭാഗത്തെത്തിയതോടെ അരിക് വശം ഇടിഞ്ഞ് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം അപകട വിവരമറിയുന്നത്. ഒരു വശം ചേർന്ന് മറിഞ്ഞ വീണ ബസിനകത്ത് 15 കുട്ടികളും ഒരു ആയയും ഡ്രൈവറുമാണ് അകപ്പെട്ടത്. തുടർന്ന് കൂടുതൽ നാട്ടുകാരെത്തി മുഴുവൻ പേരെയും പുറത്തെത്തിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ല. ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിലെ ബസ് ആണ് അപകടത്തിൽ പെട്ടത്.
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സാമൂഹ്യ സാംസ്കാരിക ലൈബ്രറി - കലാ പ്രവർത്തന രംഗങ്ങളിലും, ദീർഘകാലം ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുകയും, എലൈറ്റ് ലൈബ്രറി…
പൊന്നാനി: ഈ അവധികാലം ആഘോഷമാക്കാനായി പൊന്നാനി കർമ റോഡരികിൽ തുടങ്ങിയ ഫ്ലവർ ഷോ നാളെയോടെ അവസാനിക്കും. ഊട്ടി പുഷ്പോത്സവത്തിനോട് കിടപിടിക്കുന്ന…
എടപ്പാൾ: ഗോവിന്ദ സിനിമാസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഏഴു പേരെ പോലീസ് പിടികൂടി.പൊന്നാനി പള്ളിപ്പടി സ്വദേശികളായ മിസ്താഹ് (23),…
ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്.…
നിരവധി ബാങ്ക് പാസ്ബുക്കുകളും,സിംകാര്‍ഡുകളും,എടിഎം കാര്‍ഡുകളും കണ്ടെടുത്തു പരിശോധനക്ക് എത്തിയത്.പോലീസ് പരിശോധനക്കിടെ പ്രതി വെൻ്റിലേറ്ററിലൂടെ ബാഗും പ്ലാസ്റ്റിക്ക് കവറും പുറത്തേക്ക് തൂക്കി…
എടപ്പാൾ കോലൊളമ്പ് വല്യാട് കാട്ടിൽ താഴത്തേതിൽ വിജയൻ അന്തരിച്ചു.