ചാലിശ്ശേരി പഞ്ചായത്ത് നിവാസികൾക്കുള്ള പ്രധാന അറിയിപ്പ്


ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭകൾ ഇന്ന് (24-07-2023) മുതൽ ആരംഭിക്കുകയാണ്. ചാലിശ്ശേരി മെയിൻറോഡ് സെന്റർ ഉൾപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ.വി.സന്ധ്യയുടെ 9-വാർഡിൽ നാളെ ഉച്ചക്ക് 2.30 ന് അറക്കൽ മദ്രസയിൽ നടക്കുന്ന ഗ്രാമസഭയോടുകൂടിയാണ് ഗ്രാമസഭകൾക്ക് തുടക്കം കുറിക്കുന്നത്. വീട് റിപ്പയർ(എസ്.സി/ജനറൽ),വീടുകൾക്ക് ബയോബിൻ,വയോജനങ്ങൾക്ക് കട്ടിൽ(എസ്.സി/ജനറൽ),മുട്ടക്കോഴി വളർത്തൽ,കിടാരി വളർത്തൽ,കന്നുകുട്ടി പരിപാലനം(പശു വളർത്തൽ തൊഴിലാക്കിയവർക്ക്),മുട്ടക്കോഴി വളർത്തൽ,ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ സ്‌കൂട്ടർ ഉൾപ്പെടെയുള്ള സഹായങ്ങൾ,എസ്.സി.വിദ്യാർഥികൾക്ക് ലാപ്ടോപ്പ്,കുടിവെള്ള ടാങ്ക്(എസ്.സി),എസ്.സി.പെൺകുട്ടികൾക്ക് വിവാഹ ധനസഹായം,കൃഷിക്കാർക്കുള്ള വിവിധങ്ങളായ ആനുകൂല്യങ്ങൾ. പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി, പട്ടികജാതിക്കാർക്ക് വാദ്യോപകരണ വിതരണം,പട്ടികജാതി യുവതീയുവാക്കൾക്ക് നൈപുണ്യ വികസനം,കേൾവി കുറവുള്ളവർക്ക് കോക്ലിയർ ഇമ്പ്ലാന്റേഷൻ, എസ്.സി.വനിതകൾക്ക് മത്സരപരീക്ഷകളിൽ പരിശീലനം, പട്ടികജാതി കുടുംബങ്ങൾക്ക് കിച്ചൺ, ട്രാൻസ്ജെൻഡർ ഗ്രൂപ്പുകൾക്ക് ചെറുകിട സംരംഭ പദ്ധതി, കുടുംബശ്രീ ഗ്രൂപ്പുകൾക്ക് വിവിധ സംരംഭങ്ങൾ, പ്രവാസികൾക്കായുള്ള ആനുകൂല്യങ്ങൾ തുടങ്ങി വിവിധങ്ങളായ പദ്ധതികൾക്കും ആനുകൂല്യങ്ങൾക്കും അതാത് വാർഡുകളിലെ മെമ്പർമാർ മുഖേന കൈപ്പറ്റിയിരിക്കുന്ന അപേക്ഷാഫോമുകൾ പൂരിപ്പിച്ച് ഇതുവരെ പഞ്ചായത്തിൽ സമർപ്പിക്കാത്തവർക്ക്, നാളെ മുതൽ നടക്കുന്ന ഗ്രാമസഭകളിൽ പൂരിപ്പിച്ച അപേക്ഷാഫോമുകൾ നൽകാവുന്നതാണ് മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാത്തവർക്ക് അടുത്ത വർഷത്തിൽ മാത്രമേ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ. ഇക്കാര്യം പലർക്കും അറിയാത്തതിനാൽ,പലരും ഇടയ്ക്കിടെ. വന്ന് വിവിധ പദ്ധതികൾക്കും, ആനുകൂല്യങ്ങൾക്കും അപേക്ഷിക്കാമോ എന്ന് തിരക്കി പഞ്ചായത്തിൽ വരികയോ മെമ്പർമാരെ സമീപിക്കുകയോ ചെയ്യുക പതിവായതിനാൽ എല്ലാവരും ഇപ്പോൾ തന്നെ അപേക്ഷ സമർപ്പിക്കുക അർഹതപ്പെട്ട പലരും വേണ്ട സമയത്ത് അപേക്ഷ സമർപ്പിക്കാത്തതിനാലാണ് മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾ പലർക്കും നഷ്ടമാകുന്നത് എന്ന് ഓർക്കുക.
