MALAPPURAM

പന്താരങ്ങാടിയിലെ റേഷൻ കട പൂട്ടി; ഉപഭോക്താക്കൾ ആശങ്കയിൽ

തി​രൂ​ര​ങ്ങാ​ടി: റേ​ഷ​ൻ ക​ട പൂ​ട്ടി​യ​തി​നാ​ൽ ജ​നം നെ​ട്ടോ​ട്ട​ത്തി​ൽ. തി​രൂ​ര​ങ്ങാ​ടി പ​ന്താ​ര​ങ്ങാ​ടി​യി​ലെ 33ാം ന​മ്പ​ർ റേ​ഷ​ൻ ക​ട​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പൂ​ട്ടി​യ​ത്. എ. ​മോ​ഹ​ന​നാ​യി​രു​ന്നു പ​ന്താ​ര​ങ്ങാ​ടി​യി​ൽ റേ​ഷ​ൻ​ക​ട ന​ട​ത്തി​യി​രു​ന്ന​ത്. ഇ​യാ​ൾ​ക്കെ​തി​രെ സ്റ്റോ​ക്കി​ൽ കൃ​ത്രി​മം കാ​ണി​ക്ക​ലും മ​റ്റു ക്ര​മ​ക്കേ​ടു​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി നി​ര​ന്ത​രം പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ സി​വി​ൽ സ​പ്ലൈ​സ് ക​മീ​ഷ​ണ​ർ ക​ട​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തി​നാ​ൽ, പ​ന്താ​ര​ങ്ങാ​ടി​യി​ലെ റേ​ഷ​ൻ ക​ട പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ 20ാം ന​മ്പ​ർ റേ​ഷ​ൻ ക​ട​യു​മാ​യി ബ​ന്ധി​പ്പി​ച്ചാ​യി​രു​ന്നു ഇ​തു​വ​രെ ന​ട​ത്തി​പ്പോ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ, ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ റേ​ഷ​ൻ ക​ട പെ​ട്ടെ​ന്ന് പൂ​ട്ട​ണ​മെ​ന്ന ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ക​ട പൂ​ട്ടി അ​രി​യും മ​റ്റും ക​രി​പ്പ​റ​മ്പി​ലെ റേ​ഷ​ൻ ക​ട​യി​ലേ​ക്ക് മാ​റ്റി​യ​ത്.

പ​ന്താ​ര​ങ്ങാ​ടി​യി​ലെ റേ​ഷ​ൻ ക​ട​ക്ക് കീ​ഴി​ലു​ള്ള ആ​യി​ര​ത്തി​ല​ധി​കം റേ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ ഇ​തി​നാ​ൽ സ​മീ​പ​ത്തെ മ​റ്റു റേ​ഷ​ൻ ക​ട​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. കൃ​ത്രി​മം കാ​ണി​ച്ച റേ​ഷ​ൻ ക​ട​യു​ടെ ലൈ​സ​ൻ​സ് മ​റ്റൊ​രാ​ൾ​ക്ക് ന​ൽ​കി ക​ട പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ലു​ള്ള വി​ഷ​യ​ത്തി​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ റേ​ഷ​ൻ ക​ട​ക​ൾ മ​റ്റൊ​രാ​ളു​ടെ പേ​രി​ൽ മാ​റ്റി​യെ​ടു​ക്കാ​ൻ സ​മ​യം പി​ടി​ക്കു​മെ​ന്നും അ​തു​വ​രെ ഉ​പ​ഭോ​ക്താ​ക്ക​ൾ മ​റ്റു റേ​ഷ​ൻ ക​ട​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും തി​രൂ​ര​ങ്ങാ​ടി സ​പ്ലൈ ഓ​ഫി​സ​ർ പ്ര​മോ​ദ് പ​റ​ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button