ചാലിശ്ശേരി
ചാലിശ്ശേരി പഞ്ചായത്തിലേക്ക് മാർച്ച് നടത്തി
![](https://edappalnews.com/wp-content/uploads/2025/02/IMG-20250205-WA00291.jpg)
ചാലിശ്ശേരി: പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ ഭരണസ്തംഭനത്തിനും, കെടുകാര്യസ്ഥതക്ക് എതിരെ സി പി ഐ എം ചാലിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. ചാലിശേരി സഹകരണ ബാങ്കിന് സമീപത്തുനിന്നാരംഭിച്ച മാർച്ച് പഞ്ചായത്തിന് മുന്നിൽ സമാപിച്ചു. ഏരിയ കമ്മറ്റിയംഗം ടി പി കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റിയംഗം ടി എം കുഞ്ഞുകുട്ടൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി, ലോക്കൽ സെക്രട്ടറി കെ ആർ വിജയമ്മ, പഞ്ചായത്തംഗം പി വി രജീഷ് എന്നിവർ സംസാരിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)