CHANGARAMKULAMLocal news

ചാലിശ്ശേരി ജനമൈത്രി പോലീസ് ജാഗ്രതാ സമിതി യോഗം ചേർന്നു

ചാലിശ്ശേരി ജനമൈത്രി പോലീസ് ജാഗ്രതാ സമിതി യോഗം ചേർന്നു.ബുധനാഴ്ച സ്റ്റേഷനിൽ നടന്ന യോഗം   ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. സതീഷ്കുമാർ  ഉദ്ഘാടനം ചെയ്തു.സ്റ്റേഷൻ പരിധിയിൽ  മോഷണം , മാലിന്യം വലിച്ചെറിയൽ എന്നിവ  തടയുന്നതിന്റെ ഭാഗമായി സി.സി.ടി.വി ക്യാമറ  സ്ഥാപിക്കുന്നതിനും ,കുട്ടികൾ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത് തടയുതിനും ,ആന്റിസോഷ്യൽ ആക്ടിവീറ്റിസ് നടത്തുന്നതിനും നടപടി സ്വീകരിക്കാനുള്ള നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്തു. ജനമൈത്രി സബ് ഇൻസ്പെക്ടർ ടി.വി. ഋഷിപ്രസാദ് അദ്ധ്യക്ഷനായി.സബ് ഇൻസ്പെക്ടർ ടി.വി. ഋഷി പ്രസാദ് , ബീറ്റ് ഓഫീസർ അനൂപ് പി എന്നിവരെ ജാഗ്രതസമിതി അംഗം എം.കെ. ബഷീർതങ്ങൾ ആദരിച്ചു.അഡീഷണൽ  സബ് ഇൻസ്പെക്ടർ  കെ.എ ഡേവീ , ബീറ്റ് ഓഫീസർമാരായ അനൂപ് പി. , ഷിജിത്ത് കെ  , ജാഗ്രത സമിതി അംഗങ്ങളായ സുനിത ,സുരേഷ് ,നൗഷാദ് , നജിമുദീൻ , എ.സി. ഗീവർ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button