CHANGARAMKULAM
ചാലിശ്ശേരിയിൽ മൂന്ന് കുട്ടികൾക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡ് പട്ടിശ്ശേരിയിൽ ചൊവ്വാഴ്ച്ച വൈകീട്ട് രണ്ട് കുട്ടികൾക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു. ദിവസങ്ങൾക്കു മുമ്പ് മറ്റൊരു കുട്ടിക്കും കടിയേറ്റിരുന്നു. പരിക്കു പറ്റിയ കുട്ടികളെ തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടി.
നടുവത്ത് ഷാഫിയുടെ മകൾ റിസ്വാന (10), ശ്രീജയുടെ മകൾ തേജ (15) എന്നിവർക്കാണ് ഇന്നലെ ഉച്ചക്കും വൈകീട്ടുമായി തെരുവ് നായ്ക്കളുടെ കടിയേറ്റത്.
ദിവസങ്ങൾക്ക് മുമ്പ് ലത്തീഫിന്റെ മകൻ മുഹമ്മദ് സഹൽ (10) എന്ന കുട്ടിക്കും രാത്രിയിൽ ഈ പരിസരത്ത് വെച്ച് തെരുവ് നായ്ക്കളുടെ കടിയേറ്റ് പരിക്ക് പറ്റിയിരുന്നു.
