ചാലിശ്ശേരിയിൽ നിരോധിത മയക്കുമരുമായി യുവാവ് പിടിയിൽ
സർക്കാർ നിരോധിത മയക്കുമരുന്നുമായി ചാലിശ്ശേരിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലിശ്ശേരി സെന്ററിൽ ബുധനാഴ്ച വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാണിയംകുളം സ്വദേശിയായ അജിത്ത് (21) നെയാണ് സർക്കാർ നിരോധിത മയക്കുമരുന്നായ എംഡിഎം യുമായി ചാലിശ്ശേരി പോലീസ് പിടികൂടിയത്. പട്ടാമ്പി തഹസിൽദാർ കിഷോർ ടി.പിയുടെ സാന്നിധ്യത്തിൽ നടത്തിയ ദേഹ പരിശോധനയിൽ ഇയാളുടെ അടുക്കൽ നിന്നും 2.30 ഗ്രാം എംഡി എം എ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിൽപ്പന നടത്താനാണ് എം.ഡി.എം.എ കൈവശം വച്ചതെന്നാണ് പോലീസ് പറയുന്നത്. എംഡിഎംഎ കൈവശം വയ്ക്കാനുള്ള നിയമാനുസൃതമായ അനുമതിയില്ലെന്ന് വ്യക്തമായതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി ഇയാളുടെ മൊബൈൽ,സിം കാർഡ് തുടങ്ങിയവ പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുക്കുകയും 572/2023 u/s 22(b) of NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു