ചാലിശ്ശേരി
ചാലിശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ച് തലകീഴായി മറിഞ്ഞു

ചാലിശ്ശേരി | നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽ പള്ളിപ്പുറം സ്വദേശികളായ അച്ഛനും മകനും പരിക്കേറ്റു. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെ ആയിരുന്നു സംഭവം. കൂറ്റനാട് ഭാഗത്ത് നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കാറാണ് ചാലിശ്ശേരിയിൽ വച്ച് അപകടത്തിൽപ്പെട്ടത്.













