ചാലിശ്ശേരിയിൽ ചായക്കടയിൽ നിന്നും ലഹരിപദാർത്ഥങ്ങൾ പോലീസ് പിടിച്ചെടുത്തു
![](https://edappalnews.com/wp-content/uploads/2023/07/download-5-19.jpg)
![](https://edappalnews.com/wp-content/uploads/2023/07/IMG-20230621-WA0722-1024x1024-5-1024x1024.jpg)
ചാലിശ്ശേരി മുല്ലയംപറമ്പ് അമ്പലത്തിനടുത്ത് സ്ഥിതിചെയ്യുന്ന കെ.ആർ.കെ ടീ ഷോപ്പിൽ നിന്നും നിരോധിത ലഹരി ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 12:30 യോടെയാണ് കടയിൽനിന്ന് പോലീസ് പരിശോധന നടത്തിയത്. ചാലിശ്ശേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ കടയിലെ മേശ വലിപ്പിൽ നിന്ന് രണ്ടു പാക്കറ്റ് ഹാൻസ് കണ്ടെടുക്കുകയായിരുന്നു. പ്രസ്തുത കടയിൽ നിന്ന് മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും നിരോധിത പുകയിലപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ടെന്ന നിഗമനത്തിൽ കട ഉടമ രാമചന്ദ്രനെതിരെ ചാലിശ്ശേരി പോലീസ് കേസെടുത്തു. ചാലിശ്ശേരി മേഖലയിൽ വ്യാപകമായ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും വിൽക്കുന്നതുമായ പരാതികളും കേസുകളുംനിലനിൽക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ പരിശോധന പോലീസ് ഡിപ്പാർട്ട്മെന്റ് എക്സൈസ് വകുപ്പും നടത്തുന്നുണ്ട്
![](http://edappalnews.com/wp-content/uploads/2025/01/logo.png)