KERALA
ചാലിശ്ശേരിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവം. പ്രതിയെ സഹായിച്ചവര്‍ക്കെതിരെയും കേസെടുക്കും


സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളുടെ ഭീഷണിയെത്തുടര്‍ന്ന് ചാലിശ്ശേരിയില്‍ പതിനാറുകാരി ജീവനൊടുക്കിയ കേസില്‍ പ്രതിയെ സഹായിച്ചവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എറണാകുളം കളമശ്ശേരി സ്വദേശി ദിലീപ് കുമാര്‍ കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും, കമ്പ്യൂട്ടറും കസ്റ്റഡിയില്‍ എടുക്കും.

പ്രതി ഉപയോഗിച്ച സിംകാര്‍ഡിന്റെ യഥാര്‍ത്ഥ ഉടമയായ എറണാകുളം സ്വദശിയായ സ്ത്രീയെ കുറിച്ചുള്ള അന്വേഷണം നടന്നു വരികയാണെന്നും ചാലിശ്ശേരി പോലീസ് ഐ എസ് എച്ച് ഒ ശശീന്ദ്രന്‍ മേലയില്‍ പറഞ്ഞു.
തെളിവെടുപ്പ് നടത്തുന്നതിനും, കേസുമായി ബദ്ധപ്പെട്ട് പ്രതിയെ സഹായിച്ചവരെ പിടികൂടുന്നതിനും റിമാന്റ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്
