ചാലിശേരി പന്ത്രണ്ടാംവാർഡ് യു.ഡി.എഫ് കമ്മറ്റി സ്നേഹാദരവ് സംഘടിപ്പിച്ചു
ചാലിശ്ശേരി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരവ് സദസ് സംഘടിപ്പിച്ചു.ആദരവ് കെപിസിസി നിർവ്വാഹക സമിതി അംഗം സി വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പന്ത്രണ്ടാം വാർഡ് മെമ്പർ നിഷ അജിത്ത് കുമാർ അധ്യക്ഷയായി.പന്ത്രണ്ടാം വാർഡിലെ എസ്എസ്എൽസി , പ്ലസ് ടു വിജയികൾക്ക് പഞ്ചായത്ത് പ്രസിഡൻറ് എ വി സന്ധ്യ , എസ് എം കെ തങ്ങൾ എന്നിവർ ഉപഹാരങ്ങൾ നൽകി.ഒഎൻവി പുരസ്കാരം നേടിയ പി.കെ മോഹൻദാസിനെ വാർഡ് മെമ്പർ നിഷഅജിത് കുമാർ മെമ്മന്റോയും സി വി ബാലചന്ദ്രൻ പൊന്നാടയും നൽകി ആദരിച്ചു.ഡിസിസി ജനറൽ സെക്രട്ടറി ബാബു നാസർ ,മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. സുനിൽകുമാർ , അക്ബർ ഫൈസൽ , പഞ്ചായത്ത് അംഗങ്ങളായ വിജേഷ് കുട്ടൻ ,റംല വീരാൻകുട്ടി,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാ ശേരി, സജീഷ് കളത്തിൽ , ജസാർ , സലീം അറക്കൽ എന്നിവർ സംസാരിച്ചു. നൗഫൽ സ്വാഗതവും , റഷീദ് പണിക്കവീട്ടിൽ നന്ദിയും പറഞ്ഞു.