CHANGARAMKULAM
ചാലിശേരി ഗ്രാമീണ വായനശാല ചരിത്ര സെമിനാർ നടത്തി
![](https://edappalnews.com/wp-content/uploads/2022/12/Screenshot_2022-12-05-09-18-39-074_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2022/12/IMG-20221203-WA0003-723x1024.jpg)
ചങ്ങരംകുളം: ചാലിശേരി അങ്ങാടി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ചരിത്ര സെമിനാർ നടത്തി.ഞായറാഴ്ച ജി.സി.സി ക്ലബ്ബ് ഹൗസിൽ വെച്ച് നടന്ന സെമിനാർ വാർഡ് മെമ്പർ ആനിവിനു ഉദ്ഘാടനം ചെയ്തു.സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായുള്ള സെമിനാറിൽ പി.കെ.മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യകാല പോരാളികളായ ഗാന്ധിജി സുഭാഷ്ചന്ദ്രബോസ്, ക്യാപ്റ്റൻ ലക്ഷമി, ഭഗവത് സിങ്, രാജഗുരു എന്നിവരുടെ സമരകഥകൾ സദസ്സിൽ അവതരിപ്പിച്ചു.ചടങ്ങിൽ വായനശാല പ്രസിഡന്റ് ബാബു പി ജോർജ് അദ്ധ്യക്ഷനായി.സെക്രട്ടറി ഡോ.പ്രദീപ് ജെക്കബ്, പി.എസ് വിനു എന്നിവർ സംസാരിച്ചു നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)