വട്ടംകുളം പഞ്ചായത്തില്‍ സംയുക്ത സര്‍വ്വേ നടക്കും
എടപ്പാള്‍ : വട്ടംകുളം ഗ്രാമപഞ്ചയത്തിന്റെ നേതൃത്വത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗവും ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസും നടന്നു. പഞ്ചായത്ത് പരിധിയില്‍ വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് ആര്.ഡി.ഒ.,പോലീസ്,എം.വി.ഐ,വില്ലേജ്,പഞ്ചായത്ത് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സർവ്വേ നടത്തുവാനും വാഹനങ്ങളുടെ പാർക്കിംഗ് സംബന്ധിച്ച വിഷയങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണാനും യോഗം തീരുമാനിച്ചു. എം .വി .ഐ .മുഹമ്മദ് അഷ്റഫ് ക്ളാസെടുത്തു.പ്രസിഡണ്ട് മജീദ് കഴുങ്ങിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ദീപ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻ എം. എ.നജീബ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഇ. പ്രകാശ്, റാഫ് താലൂക്ക് പ്രസിഡണ്ട് ബാലൻ പുളിക്കൽ,കെ.എസ്.ഇ.ബി. സബ് എഞ്ചിനീയർ അശോക്. ഹരിത കർമ്മ സേന കോ. ഓഡിനേറ്റർ ഹാരിസ് മൂതൂർ എസ് .ടി .യു .പ്രതിനിധി സലീം തവനൂർ, ഐ.എൻ.ടി.യു.സി. പ്രതിനിധി സി. ആർ. മനോഹരൻ, പഞ്ചായത്ത് സെക്രട്ടറി ജ്യോതിഷ്കുമാർ എന്നിവര്‍ പ്രസംഗിച്ചു