CHANGARAMKULAM
മുഖ്യമന്ത്രി രാജിവെക്കുക യൂത്ത് ലീഗ് ചങ്ങരംകുളത്ത് പ്രകടനം നടത്തി

ചങ്ങരംകുളം: സ്വർണ്ണ കള്ളകടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണത്തിന് തയ്യാറാകണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. നന്നംമുക്ക്, ആലംകോട് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് പ്രകടനം നടത്തി. പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ, നന്നംമുക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ കെ.പി അബു, ഹാരിസ്, പി.വി നാസർ, അഷ്റഫ് കാട്ടിൽ, ജഫീറലി പള്ളിക്കുന്ന്, നിയാസ് മുഹമ്മദ്, അഷ്ഹർ പെരുമുക്ക്, ഇക്ബാൽ നരണിപ്പുഴ, റാഷിദ് കോക്കൂർ, ഹമീദ്, റോഷൻ അമയിൽ, ഗഫൂർ കെ.കെ, ഷരീഫ് കാഞ്ഞിയൂർ, ഷഫീക് എന്നിവർ
പ്രകടനത്തിന് നേതൃത്വം നൽകി.
