EDAPPALLocal news
എടപ്പാളിൽ ഓട്ടോയിൽ നിന്ന് പതിനെട്ടായിരം കവർന്നതായി പരാതി

എടപ്പാൾ: കുറ്റിപ്പുറം റോഡിലെ ഒട്ടോ സ്റ്റാൻഡിലെ ഓട്ടോയിൽ നിന്ന് പണം കവർന്നതായി പരാതി. എടപ്പാൾ മുതൂർ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് പരാതിക്കാരൻ. എ ടി എമ്മിൽ നിന്ന് പിൻവലിച്ച 30000 രൂപ ഓട്ടോയിലെ ഡാഷ് ബോർഡിൽ വച്ചിരുന്നതായും
ഇതിലെ പതിനെട്ടായിരമാണ് നഷ്ടപ്പെട്ടതായി ചങ്ങരംകുളം പോലീസിൽ പരാതി നൽകിയിരിക്കുന്നത്. നിരവധി സ്ഥലങ്ങളിൽ യാത്ര ചെയ്തതിനാൽ എവിടെ നിന്നാണ് പണം നഷ്ടപ്പെട്ടതെന്ന് വ്യക്തല്ല.
