Categories: EDAPPALLocal news

ചരിത്രത്തെ ചേർത്തുപിടിക്കുന്നവർ കിസ്സപ്പാട്ടുകാർ :മുഹമ്മദ് കാസിം കോയ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230414-WA0060-1-1112x1536-1-741x1024&period;jpg" alt&equals;"" class&equals;"wp-image-36243"&sol;><figcaption>എടപ്പാൾ&colon; ചരിത്രത്തെ ഇല്ലായ്മ ചെയ്യുന്ന ഈ കാലഘട്ടത്തിൽ ചരിത്ര കഥകളെയും ചരിത്ര സത്യങ്ങളെയും മുറുകെ പിടിക്കുകയും അതിനായി നിലകൊള്ളുകയും ചെയ്യുന്നവരാണ് കിസ്സപ്പാട്ട് കലാകാരന്മാർ എന്ന് കേരള ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ് കാസിം കോയ പൊന്നാനി അഭിപ്രായപ്പെട്ടു &period;<br>എടപ്പാൾ ബിസി അക്കാദമി ഹാളിൽ വെച്ച് നടന്ന ഓൾ കേരള കിസ്സപ്പാട്ട് അസോസിയേഷൻ സംസ്ഥാന പ്രവർത്തക സംഗമത്തോടനുബന്ധിച്ച് കിസ്സപ്പാട്ട് കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം&comma;<br>അന്യം നിന്ന് പോകുന്ന കിസ്സപ്പാട്ട് പാടിപ്പറയൽ എന്ന കലയെ നാടൻ കലകളിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു&period;<br>മലപ്പുറം മഅദിൻ അക്കാദമിയിൽ ഒരു പകൽ മുഴുവൻ കിസ്സപ്പാട്ട് പാടിപ്പറഞ്ഞ മുപ്പതോളം കലാകരൻമാരെ മുഹമ്മദ് കാസിം കോയ ഉപഹാരം നൽകി ആദരിച്ചു&period;<br>കിസ്സപ്പാട്ട് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കണ്ടമംഗലം ഹംസ മുസ്‌ലിയാർ അധ്യക്ഷനായി&comma; ജനറൽ സെക്രട്ടറി പി ടി എം ആനക്കര&comma; പ്രോഗ്രാം സെക്രട്ടറി അബു മുഫീദ താനാളൂർ&comma; കാരയിൽ മുസ്തഫ സഖാഫി തെന്നല&comma; ഹസൻ മുസ്ലിയാർ ചാവക്കാട്&comma; അഷ്റഫ് സഖാഫി പുന്നത്ത്&comma; റഷീദ് കുമരനല്ലൂർ&comma; ഉമർസഖാഫി മാവുണ്ടിരി&comma; സാദിഖ് മുസ്ലിയാർ മണ്ണാർക്കാട്&comma; അബ്ദുൽ ഖാദർ കാ ഫൈനി&comma; നാസർ മൈത്ര&comma; മുഹമ്മദ് മാണൂർ&comma; അബൂ സൂഫിയാൻ മണ്ണാർക്കാട്&comma; എന്നിവർ പ്രസംഗിച്ചു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

6 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

6 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

6 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

6 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

6 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

6 hours ago