ചമ്രവട്ടം പാലത്തിൻ്റെ അഴിമതിയിൽ കെ.ടി. ജലീൽ എം എൽ എ മറുപടി പറയണം;പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തവനൂർ: ചമ്രവട്ടം പാലത്തിൻ്റെ അഴിമതിയിൽ കെ.ടി. ജലീൽ എം എൽ എ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചമ്രവട്ടം റെഗുലേറ്റൽ കം ബ്രീഡ്ജ് പദ്ധതിയിലെ സാങ്കേതിക
വിഷയങ്ങളിൽ മുൻ മന്ത്രിയും മുതിർന്ന എം എൽ എയുമായ കെ.ടി.ജലീലിൻ്റെ ഇടപ്പെടൽ ദുരൂഹമാണെന്നും. ജലീൽ ഇതിനെക്കുറിച്ച് അടിയന്തിരമായി ജനങ്ങളോട് വിശദീകരിക്കമെന്നും പ്രതി പക്ഷ നേതാവ് വി.ഡി.സതീശൻ. നരിപറമ്പിൽ യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയിലെ അഴിമതികളിൽ സമഗ്ര അന്വേഷണം നടത്തുക. കെ
.ടി. ജലീൽ എം.എൽ.എയുടെ പങ്ക് അന്വേഷണ വിധേയമാക്കണമെന്നും ആവശ്യപ്പെട്ടാണ് യൂഡിഎഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നരിപറമ്പ് സെ
ൻ്ററിൽ ഏകദിന ഉപവാസം നടത്തിയത്. ഉപവാസ സമര നായകന്മാരായ പി.ടി അജയമോഹൻ, അഷ്റഫ് കോക്കൂർ, സി പി ബാവ ഹാജി, മുൻ എം.പി. സി ഹരിദാസ് എന്നിവരെ വി.ഡി സതീശൻ
ഷാൾ അണിയിച്ചു.എം. അബ്ദുള്ളകുട്ടി അദ്ധ്യക്ഷത വഹിച്ചു. സുരേഷ് പൊൽപ്പാക്കര, കൃഷ്ണൻ കോട്ടമല , കുറുക്കോളി മൊയ്തീൻ MLA, അബ്ദുറഹിമാൻ

രണ്ടത്താണി,ഇബ്രഹിംമൂതുർ , ഇ.പി. രാജീവ് . ടി.പി. ഹൈദരാലി,ടിപി മുഹമ്മദ്, അഡ്വ നസറുള്ള ,എ. എം. രോഹിത് , സിദീഖ് പന്താവൂർ , പി.പി. യുസഫലി, ഷംസു കല്ലാട്ടയിൽ, സി. എം യുസഫ് അഹമ്മദ് ബഫക്കി തങ്ങൾ തുടങ്ങി നിരവധി പ്രമുഖർ സംസാരിച്ചു. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
