kaladi

ചമയം: കണ്ടനകം സെൻ്റർ ശുചീകരിച്ച് ബിന്നുകൾ സ്ഥാപിച്ചു

കാലടി | സീറോ വേസ്റ്റ് ദിനത്തിൻ്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടക്കുന്ന മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ കണ്ടനകത്ത് ചമയം സാമൂഹ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്നു.
കണ്ടനകം സെൻ്റർ ശുചീകരിച്ച് ബിന്നുകൾ സ്ഥാപിക്കുകയും ബോധവത്കരണ സന്ദേശ പ്രചരണവും നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ജി ബാബു ഉദ്ഘാടനം ചെയ്തു.
മാലിന്യ മുക്ത ഗ്രാമം പ്രഖ്യാപനം ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബഷീർ ടി നിർവ്വഹിച്ചു. സി വി പ്രമോദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സീരിയൽ താരം ഇടവേള റാഫി അവതരിപ്പിച്ച ഏകപാത്ര നാടകം കടൽ കരയുന്നു അരങ്ങേറി.

കെ. അഭിലാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുരളി പാറക്കൽ സ്വാഗതവും ആനന്ദൻ ടി.പി നന്ദിയും പറഞ്ഞു’.
ടി.വി ഷാജേഷ്, സി.വി ശശി, കെ വിനീത് അശോകൻ, വിജയകുമാരി,ടി.പി ബാബു, സയന, അലീന ,ജിതേഷ്, കരീം, സന്തോഷ് നേതൃത്ത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button