ചന്ദ്രന് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി

എടപ്പാൾ: ചന്ദ്രന് ജന്മ നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.തലമുണ്ടക്കാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ലക്ഷം വീട്ടിൽ താമസിക്കുന്ന ആലങ്ങാട്ട് ചന്ദ്രൻ. തെരഞ്ഞെടുപ്പ് കാലങ്ങളിൽ യു ഡി എഫിന്റെ പ്രവർത്തനങ്ങൾക്കായി എന്നും മുന്നിലുണ്ടായിരുന്നു. ഉള്ളിൽ രാഷ്ട്രീയം ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഷ്ട്രീയം മാറ്റിവെച്ചുള്ള പ്രവർത്തനം നാട്ടുകാർക്കിടയിൽ പ്രിയപ്പെട്ടവനാക്കി.തലമുണ്ട മാനത്ത് കാവ് ഭഗവതിക്ഷേത്രക്കമ്മിറ്റി മെമ്പറായിരുന്നു.ബുധനാഴ്ച രാത്രിയോടെയാണ് നാടിനെ ദുഃഖത്തിൽ ആഴ്ത്തി അപ്രതീക്ഷമായ മരണം സംഭവിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം.ആന്ധ്രയിൽനിന്നും സഹോദരൻ നാട്ടിൽ എത്തിയതിന് ശേഷം വെള്ളിയാഴ്ച രാവിലെയാണ് സംസ്ക്കാരം നടന്നത് .നൂറുകണക്കിന് ആളുകളാണ് മരണ വിവരം അറിഞ്ഞ് തലമുണ്ട ലക്ഷം വീട്ടിലേക്ക് ഓടിയെത്തിയത് .ചന്ദ്രന്റെ വിയോഗത്തിൽ തലമുണ്ടയിൽ സർവകക്ഷി അനുശോചന യോഗം നടത്തി വാർഡ് മെമ്പർ എ.ദിനേശൻ അധ്യക്ഷനായി സി.വി ഗോവിന്ദൻ മാഷ്,സുരേഷ് പൊൽപ്പാക്കര,വി.കെഎ മജീദ്,ടി.കെ സൂരജ്,കുട്ടായി മാഷ്,സി.ബാബു,മുജീബ് എന്നിവർ സംസാരിച്ചു .
