CHANGARAMKULAM
ചങ്ങരംകുളത്ത് സ്കൂൾ ബസ്സ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

ചങ്ങരംകുളം:ചിയാനൂർ പാടത്ത് സ്കൂൾ ബസ്സ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ മാസം എസ്ഐ ആയി റിട്ടയർ ചെയ്ത മാന്തടം സ്വദേശിയും പോലീസ് ഡ്രൈവറുമായിരുന്ന
മാന്തടം കിഴക്കെപാട്ട് മേലയിൽ ഗോപാലകൃഷ്ണൻ (58)നാണ് പരിക്കേറ്റത്.വ്യാഴാഴ്ച കാലത്ത് എട്ടര മണിയോടെയാണ് അപകടം.പരിക്കേറ്റ ഗോപാല കൃഷ്ണനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതമായതിനാൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
