CHANGARAMKULAM

ചങ്ങരംകുളത്ത് വീണ്ടും മയക്ക്മ രുന്ന് വേട്ട.

ചങ്ങരംകുളം:
എംഡിഎംഎ യും ബ്രൗൺഷുഗറുമായി പ്രധാന ഏജന്റ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായി പാലക്കാട്
കടമ്പഴിപ്പുറം
സ്വദേശി അർഷാദ്(31)നെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്.
66 ഗ്രാം എംഡിഎംഎ യും 11 ഗ്രാം ബ്രൗൺഷുഗറും ആണ് പ്രതിയിൽ നിന്ന് കണ്ടെത്തിയത്.
ചങ്ങരംകുളം എടപ്പാൾ മേഖലയിൽ ബ്രൗൺഷുഗർ അടക്കമുള്ള വീര്യം കൂടിയ ലഹരിവസ്തുക്കൾ വ്യാപകമായി വിറ്റഴിക്കുന്നുണ്ടെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് ലഹരി വിൽപന നടത്തുന്ന മുഖ്യ പ്രതി പിടിയിലായത്.നേരത്തെ പിടിയിലായ ചങ്ങരംകുളം സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മുഖ്യപ്രതിയെ വലയിലാക്കാൻ പോലീസിനെ സഹായിച്ചത്.അടിവസ്ത്രത്തിനുള്ളിൽ കവറിലാക്കി ഒളിപ്പിച്ച നിലയിലാണ് ഇയാളിൽ നിന്ന് മയക്ക്മരുന്ന് കണ്ടെടുത്തത്.ഇയാളിൽ നിന്ന് 16 ഗ്രാം കഞ്ചാവും ഉദ്ധ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.ബാംഗ്ളൂരിൽ നിന്നാണ് വീര്യം കൂടിയ ലഹരി വസ്തുക്കൾ പ്രദേശത്ത് വിൽപനക്ക് എത്തിച്ചതെന്നാണ് വിവരം.സിഐ ബഷീർ ചിറക്കലിന്റെ നിർദ്ധേശപ്രകാരം
എസ്ഐ മാരായ
ആന്റോ ഫ്രാൻസിസ് പി,വിജയകുമാരൻ ഒപി,സീനിയർ പോലീസ് ഓഫീസർ ഷിജു,സിപിഒ മാരായ
ഉദയൻ,ജെറോ,ജസ്റ്റിൻ രാജ്,രാജേഷ്,ഉണ്ണി
ഡ്രൈവർ ഭാഗ്യരാജ് തുടങ്ങിയവരാണ് പ്രതിയെ വലയിലാക്കിയത്.വൈദ്യപരിശോധനക്ക് ശേഷം പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button