CHANGARAMKULAM
ചങ്ങരംകുളത്ത് വസ്ത്ര വ്യാപരികളുടെ വേറിട്ട സമരം



ചങ്ങരംകുളം: കഴിഞ്ഞ രണ്ടു മാസ കാലമായി അടഞ്ഞു കിടക്കുന്ന വ്യാപാര സ്ഥാപനങ്ങൾ തുറന്ന് കൊടുക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേരളം മുഴുവനും നടത്തുന്ന ഉപവാസ സമരത്തിന് പിന്തുണയുമായി ചങ്ങരംകുളം യൂണിറ്റ് ടെക്സ്റ്റൈൽസ്& റെഡിമെയ്ഡ് അസോസിയേഷൻ പ്രതീകാത്മകമായി കൈവണ്ടി സമരം നടത്തി.
ഉസ്മാൻ,സഫർ നെച്ചിക്കൽ,ജഗനിവാസൻ,ശറഫു ആലംകോട്,സുബൈർ, സുഹൈൽ,ഹാരിസ്,ശബീബ് എന്നിവർ നേതൃത്വം നൽകി.കോവിഡ് സാഹചര്യത്തിൽ വ്യാപാര മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട വിഭാഗമാണ് വസ്ത്ര വ്യാപാരികൾ.
സംസ്ഥാനമാകെ ഇന്ന് വ്യാപാരികൾ കടയടച്ച് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്.വരും ദിവസങ്ങളിൽ മുഴുവൻ സമയവും കടകൾ തുറന്ന് പ്രതിഷേധം തീർക്കുമെന്ന് വ്യാപാരി സംഘടന പ്രതിനിധികൾ അറിയിച്ചു.
