Local newsPERUMPADAPP

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പിന് തുടക്കമായി

എരമംഗലം:വെളിയങ്കോട് ഗ്രാമ പഞ്ചായത്തിന്റെ ഹരിത കർമ്മ സേന പ്രവർത്തനങ്ങളുടെ അവലോകനവും ,മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായുള്ള ജനകീയ ക്യാമ്പയിനും നടന്നു.പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും , ഭാവി പ്രവർത്തനങ്ങൾ ചെയ്യുന്നതിനും ആയി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടയിൽ ഷംസു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് അധ്യക്ഷത വഹിച്ചു.ഐ.ആർ.ടി.സി റീജിയണൽ കോഡിനേറ്റർ ജയ് സോമനാഥൻ പദ്ധതികൾ വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റംസി റമീസ്, വാർഡ് മെമ്പർമാരായ റെസ്ലത്ത് സക്കീർ, ശരീഫ് മുഹമ്മദ്, ഷീജ സുരേഷ്, റമീന ഇസ്മായിൽ,ജൂനിയർ സൂപ്രണ്ട് അരുൺലാൽ,വി.ഇ.ഒ ജയേഷ്,ഐ.ആർ.ടി.സി പഞ്ചായത്ത് അസിസ്റ്റന്റ് കോർഡിനേറ്റർ എ. ടി ഫാത്തിമ, ഹരിത കർമ്മ സേന പ്രസിഡണ്ട് കെ.വി ഫാത്തിമ,സെക്രട്ടറി ജയഭാരതി തുടങ്ങിയവർ സംസാരിച്ചു. വെളിയങ്കോട് ഗ്രാമപഞ്ചായത്തിന്റെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി വാർഡുകളിൽ നടത്തപ്പെടുന്ന അജൈവമാലിന്യ ശേഖരണത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ തന്നെ ആദ്യമായി 100% യൂസേഴ്സ് ഫീ കൈവരിച്ച വെളിയംകോട് ഗ്രാമപഞ്ചായത്തിലെ 4,9 എന്നീ വാർഡുകളിലെ മെമ്പർമാരെയും ഹരിത കർമ്മ സേന അംഗങ്ങളെയും യോഗം അഭിനന്ദിച്ചു. മറ്റു വർണ്ണകളിൽ പ്രവർത്തനങ്ങൾ സമയബന്ധിതമായി തന്നെ നൂറ് ശതമാനം പൂർത്തീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. പ്ലാസ്റ്റിക് നിരോധനം മാലിന്യ സംസ്കരണം,ശുചീകരണ പ്രവർത്തനം എന്നിവ സംബന്ധിച്ച അറിയിപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കച്ചവട സ്ഥാപനങ്ങളിൽ വിതരണം നടത്തി. തുടർന്ന് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ജനപ്രതിനിധികൾ ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അറിയിപ്പ് നൽകുന്നതിനും തീരുമാനിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button