ചങ്ങരംകുളത്ത് പുതുതായി നിർമിക്കുന്ന വ്യാപാരഭവവന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 15ന് നടക്കും


ചങ്ങരംകുളം:വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് പുതുതായി ചങ്ങരംകുളത്ത് നിർമിക്കുന്ന വ്യാപാരഭവവന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 15ന് നടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ഭാരവാഹികൾ
വാർത്താസമ്മേളനത്തിൽ അറിയിച്ചു.വൈകിയിട്ട് 4 മണിക്ക് നടക്കുന്ന പരിപാടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡണ്ട് പി കുഞ്ഞാവുഹാജി ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കും.പി നന്ദകുമാർ എംഎൽഎ,ആലംകോട് ലീലാകൃഷ്ണൻ,എന്നിവർ മുഖ്യാഥിതികളായി പങ്കെടുക്കും. വ്യാവാരി വ്യവസായി ഏകോപന സമിതി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും,വ്യാപാരികളുടെ ഉന്നമനവും ലക്ഷ്യം വച്ചുള്ള പ്രവർത്തങ്ങളെ കൂടുതൽ പ്രവർത്തന സജ്ജമാക്കാൻ കെട്ടിടത്തിന്റെ നിർമാണം
പൂർത്തിയാവുന്നതോടെ കഴിയുമെന്നും നേതാക്കൾ പറഞ്ഞു. ചങ്ങരംകുളം മദർ ഹോസ്പിറ്റലിന് സമീപത്തായി സ്വന്തമായി വാങ്ങിയ 20 സെന്റ് സ്ഥലത്ത് 3 നിലകളിലായി രണ്ട് ഘട്ടങ്ങളിലായി മൂന്നര കോടി രൂപ ചിലവിട്ടാണ് വ്യാപാരഭവന്റെ നിർമാണപ്രവൃത്തിക്ക് തുടക്കം കുറിക്കുന്നത്.പിപി ഖാലിദ്, മൊയ്തുണ്ണി,ഉമ്മർ കുളങ്ങര,കെവി ഇബ്രാഹിം,ഉസ്മാൻ പന്താവൂർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
