CHANGARAMKULAM

ചങ്ങരംകുളത്ത് നിർത്തിയിട്ട ലോറിയിൽ നിന്ന് ബാറ്ററി കവർന്നു

ചങ്ങരംകുളം: നിർത്തിയിട്ട ലോറിയിൽ നിന്ന് ബാറ്ററി കവർന്നതായി പരാതി.ചങ്ങരംകുളം മറുഷ് റസ്റ്റോറന്റിന് മുൻവശത്ത് നിർത്തിയിട്ടിരുന്ന കാഞ്ഞിയൂർ സ്വദേശി മാഞ്ചേരി സുഭാഷിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ടിപ്പർ ലോറികളുടെ 15000 രൂപയോളം വില വരുന്ന ബാറ്ററികൾ ആണ് മോഷ്ടാക്കൾ കവർന്നത്.ഒരു മാസത്തിനിടെ തൊട്ടടുത്ത് പോലീസ് സ്റ്റേഷന് സമീപത്ത് നിർത്തിയിട്ട ലോറിയിൽ നിന്ന് ഷൈൻ ഓഡിറ്റോറിയത്തിന് സമീപത്ത് നിർത്തിയിട്ട ലോറിയിൽ നിന്നും സമാനമായ രീതിയിൽ ബാറ്ററികൾ മോഷണം പോയിരുന്നു.അടുത്തിടെയായി ടൗണിലെ വിവിധ സ്ഥലങ്ങളിൽ കെട്ടിട സാമഗ്രികളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും രാത്രി കാലങ്ങളിൽ മോഷണം പോകുന്നത് പതിവായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button