CHANGARAMKULAMEDAPPALLocal news
ചങ്ങരംകുളത്തും എടപ്പാളിലും ബിഎസ്എഫും പോലീസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി

എടപ്പാൾ: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ബിഎസ്എഫും പോലീസും സംയുക്തമായി എടപ്പാളിലും ചങ്ങരംകുളം ടൗണിലും റൂട്ട് മാർച്ച് നടത്തി.മാന്തടത്ത് നിന്നാരംഭിച്ച റൂട്ട് മാർച്ച് ഐനിച്ചോട് സ്ഥാപിച്ചു.എടപ്പാൾ പട്ടാമ്പി റോഡിൽ നിന്നാരംഭിച്ച മാര്‍ച്ച് വട്ടംകുളത്ത് സമാപിച്ചു.ബിഎസ്എഫ് മലപ്പുറം ടീമിലെ തിരൂര്‍ സബ്ഡിവിഷനിലെ 25 ഓളം വരുന്ന അംഗങ്ങളും ചങ്ങരംകുളം
പോലീസും സംയുക്തമായാണ് മാർച്ച് നടത്തിയത്.
സിഐ സജീവ്.ബി എസ് എഫ് അസി:കമാൻറൻ്റ് സഞ്ജയ് കുമാർ 183 E ബറ്റാലിയൻ,ചങ്ങരംകുളം എസ് ഐ വിജിത്ത്, എസ് ഐ
ഹരിഹരസൂനു തുടങ്ങിയവർ
നേതൃത്വം നൽകി.നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിആയുള്ള ക്രമസമാധാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റൂട്ട് മാർച്ച് നടത്തിയത്.
