KERALA
തിക്കോടിയിൽ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം തീ കൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരി കൃഷ്ണപ്രിയക്കും പ്രദേശവാസിയായ നന്ദുവിനുമാണ് പൊള്ളലേറ്റത്. നന്ദു യുവതിയുടെയും തന്റെയും മേൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട്മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച ഇരുവരുടെയും നില ഗുരുതരമാണ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. യുവതിയെ കുത്തിപരിക്കേൽപ്പിച്ച ശേഷമാണ് തീകൊളുത്തിയതെന്ന് തിക്കൊടി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇക്കാര്യം യുവാവ് ഡോക്ടറോട് പറഞ്ഞെന്നും പ്രസിഡന്റ് വ്യക്തമാക്കി.














