സൂപ്പർകപ്പിനായി കേരളബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകൻ.
April 6, 2023
2008 – 2009 ൽ ബെൽജിയം ക്ലബ്ബായ വെല്ലൊയിലൂടെ ആണ് ഫ്രാങ്ക് ഡൗവെൻ പരിശീലന കരിയർ ആരംഭിച്ചത്, ഫ്രാങ്ക് ഡൗവെൻ.
കൊച്ചി: ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോളിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പരിശീലകനെ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വുകമാനോവിച്ചിന്റെ സഹപരിശീലകനായിരുന്ന ഫ്രാങ്ക് ഡൗവിനാണ് സൂപ്പർ കപ്പിലെ ചുമതലകൾ നൽകിയത്. 2022 മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അസിസ്റ്റന്റ് മാനേജർ ആണ് 55 കാരനായ ഫ്രാങ്ക് ഡൗവെൻ. 2008 – 2009 ൽ ബെൽജിയം ക്ലബ്ബായ വെല്ലൊയിലൂടെ ആണ് ഫ്രാങ്ക് ഡൗവെൻ പരിശീലന കരിയർ ആരംഭിച്ചത്. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് സൂപ്പർകപ്പിൽ ടീമിന് മുതൽക്കൂട്ടാകും. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കും അദ്ദേഹം വളരെ പ്രിയങ്കരനാണ്. നേരത്തെ അഷ്ഫാഖിന്റെ പേര് പരിശീലക സ്ഥാനത്തേക്ക് സജീവമായിരുന്നു. സൂപ്പർ കപ്പിലും ഇനി വരാനിരിക്കുന്ന ഡ്യൂറാൻഡ് കപ്പിലും വുകോമാനോവിച്ച് പരിശീലകനാവാൻ കഴിയില്ല. അതേസമയം ഈ രണ്ട് ടൂർണമെന്റിലും ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കിയാൽ വരുന്ന ഐഎസ്എൽ സീസണിൽ അദ്ദേഹത്തിന് ടീമിനൊപ്പം ചേരാം.