CHANGARAMKULAMLocal news
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പി എഫ് മാത്യൂസ് രചിച്ച മുഴക്കം ചർച്ച ചെയ്തു.
ചങ്ങരംകുളം:2022 ലെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മുഴക്കം എന്ന കഥാസമാഹാരം ചർച്ച നടത്തി.ഖനിയപകടങ്ങളിൽ മരിച്ച് മണ്ണടിഞ്ഞ് പോയ മനുഷ്യാത്മാക്കളുടെ മുഴക്കം ഭൂമിക്കടിയിൽ നിന്ന് ശ്രവിപ്പിക്കുന്നുണ്ടെന്ന് സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.ഇസ്ഹാഖ് ഒതളൂർ ചർച്ചയുടെ മോഡറേറ്ററായി. കഥകളും നോവലുകളും കൂടാതെ ഈ മ യൗ കുട്ടിസ്രാങ്ക് പുത്രൻ എന്നീ സിനിമകളുടെ തിരക്കഥകളും പി എഫ് മാത്യുസ് രചിച്ചിട്ടുണ്ട്.