ചങ്ങരംകുളം:സംസ്ഥാന പാതയിൽ വളയംകുളത്ത് ഒരേ സമയം മൂന്ന് സ്ഥലത്ത് അപകടം.അപകടത്തിൽ ബൈക്ക് യാത്രികരായ മൂന്ന് പേർക്ക്
പരിക്കേറ്റു.പള്ളിക്കുന്ന് സ്വദേശികളായ ഇബ്രാഹിം (60)ലത്തീഫ് (55)കോലിക്കര സ്വദേശി അജ്മൽ (24)എന്നിവരെയാണ് പരിക്കുകളോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇബ്രാഹിമിന്റെ പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം.അസ്സബാഹ് കോളേജിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചാണ് അജ്മലിന് പരിക്കറ്റത്.വളയംകുളം പള്ളിക്കുന്ന് റോഡ് തിരിയുന്ന ഭാഗത്ത് വച്ച് ബൈക്കിൽ കാറിടിച്ചാണ് ഇബ്രാഹിം ലത്തീഫ് എന്നിവർക്ക് പരിക്കേറ്റത്.
വളയംകുളം ഹമ്പിന് സമീപത്ത് ഗുഡ്സ് മിനി വാൻ കാറിൽ തട്ടിയും അപകടം ഉണ്ടായെങ്കിലും ആർക്കും പരിക്കില്ല.ചങ്ങരംകുളം പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിചെന്നാരോപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ തേടി തിരുവന്തപുരം സ്വദേശിയായ യുവതി വളാഞ്ചേരിയിൽ; കേസ് വളാഞ്ചേരി: വിവാഹ…
ന്യൂഡല്‍ഹി: ആറ് മാസത്തിനകം രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹന വിലയ്ക്ക് സമാനമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി…
എരമംഗലം | മാലിന്യ മുക്ത നവകേരളം ഹരിത പ്രഖ്യാപന തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മുന്നൊരുക്ക യോഗം നടത്തി…
50 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി പോലീസ് എടപ്പാൾ: ദീമ ഗോൾഡ് ജ്വല്ലറി തട്ടിപ്പിൽ പ്രതികളായ രണ്ടുപേരെ ചങ്ങരംകുളം പോലീസ്…
സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025-2026 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് സി രാമകൃഷ്ണൻ ബജറ്റ് പ്രസംഗം…