Categories: PONNANI

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കരട് ബജറ്റ് അവതരണം നടന്നു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025-2026 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു&period; ബ്ലോക്ക് പ്രസിഡൻ്റ് സി രാമകൃഷ്ണൻ ബജറ്റ് പ്രസംഗം നടത്തി&period; ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ ആർ ഗായത്രി ബജറ്റ് അവതരിപ്പിച്ചു&period;സമൂഹത്തിൽ താഴെ കിടയിൽ കിടക്കുന്ന ആളുകളെ കൈപിടിച്ച് ഉയർത്തുകയും സമൂഹത്തിൽ സാംസ്കാരിക മാറ്റങ്ങൾ സൃഷ്ടിക്കുകയും ആണ് ബജറ്റിലെ പ്രധാന ലക്ഷ്യങ്ങൾ എന്ന് ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു&period;നിർമ്മാണ പ്രവർത്തനങ്ങൾ&comma; പശ്ചാത്തല വികസന പ്രവർത്തനങ്ങൾ എന്നിവ പോലെ തന്നെ പ്രാധാന്യമുള്ളതാണ് സാംസ്കാരിക വികസന പദ്ധതികൾ എന്നും അദ്ദേഹം ബജറ്റ് പ്രസംഗ വേളയിൽ പറഞ്ഞു&period; വികസന ഫണ്ട് 46622000 രൂപയും മെയിൻ്റനൻസ് ഫണ്ട് 17707000 രൂപയും കേന്ദ്രാവിഷ്‌കൃത വിഹി തമായി 11400000 രൂപയും സംയുക്ത പ്രൊജക്ടുകൾക്ക് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് 16960000 രൂപയും സംസ്ഥാനവിഷ്‌കൃത പദ്ധതികൾക്കായി 1700000 രൂപയും മറ്റ് വരവുകൾ 3720734 രൂപയും അടക്കം 109654136 രൂപയുടെ വരവും 108592909 രൂപ ചെലവും നീക്കിയിരിപ്പ് 1061227 രൂപയുമുള്ള മിച്ച ബജറ്റാണ് അവതരിപ്പിച്ചത്&period; ഉദ്‌പ്പാദന മേഖലക്കായി 9355334 രൂപയും പാർപ്പിട മേഖലക്കായി 40059000 രൂപയും ആരോഗ്യമേഖലക്കായി 8238250 രൂപയും ഭിന്നശേഷിക്കാർക്കായി 4500000 രൂപയും വിദ്യാഭ്യാസ മേഖലക്കായി 11408000 രൂപയും കലാ സാംസ്കാരിക മേഖലക്കായി 2001000 രൂപയും പട്ടികജാതി ക്ഷേമപ്രവർത്തനങ്ങൾക്കായി 16409000 രൂപയും വൃദ്ധമന്ദിരം മഹിളാ മന്ദിരം തുടങ്ങി ക്ഷേമസ്ഥാപ്‌നങ്ങളുടെ പ്രവർത്തനങ്ങൾക്കായി 8370000 രൂപയും വകയിരുത്തിയിട്ടുണ്ട്&period; ഹെഡ് അക്കൗണ്ടൻ്റ് സജികുമാർ പി വി സ്വാഗതം പറഞ്ഞ ചടങ്ങിൽ സെക്രട്ടറി അരുൺ നാരായണൻ നന്ദി പറഞ്ഞു&period; ബ്ലോക്ക് അംഗങ്ങളായ ഷെരീഫ &comma; ജയശ്രീ&comma; ഷീജ&comma; പ്രകാശൻ കാലടി&comma; അക്ബർ സി എം&comma; മുരളീധരൻ &comma; സുമിത്ര&comma; രാധിക എന്നിവർ ചർച്ചയിൽ പങ്കെടുത്തു&period; കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ജി ബാബു&comma; വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നജീബ് എം എ&comma; തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീറ സി പി എന്നിവർ ആശംസകൾ നേർന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കും;എംഎൽഎ അഡ്വ. വി എസ് ജോയ്

എടപ്പാൾ: നീണ്ടകാലത്തെ യാത്രാദുരിതത്തിന് പരിഹാരമെന്നോണം ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കുമെന്ന്…

21 hours ago

കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നടന്നു

എടപ്പാൾ: തിരൂർ പൊന്നാനി റൂട്ടിൽ ചമ്രവട്ടം വഴി പുതിയ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം ചമ്രവട്ടം സെന്ററിൽ…

21 hours ago

​കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും നടത്തി

​ചങ്ങരംകുളം: വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.…

21 hours ago

​പെരുമ്പറമ്പ് മൂടാലിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ എസ്.എം.എഫ് (SMF), എസ്.കെ.എസ്.എസ്.എഫ് (SKSSF) യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പറമ്പ് മൂടാൽ മഹല്ലിൽ സമസ്ത സ്ഥാപക…

2 days ago

എടപ്പാൾ പോലീസ് സ്റ്റേഷന്റെ സ്ഥലമെടുപ്പനായി തിരൂർ ഡി.വൈ.എസ്.പിയും സംഘവും സ്ഥല സന്ദർശനം നടത്തി

എടപ്പാൾ: എടപ്പാൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനുമായി തിരൂർ ഡി.വൈ.എസ്.പി എ. എം സിദ്ധീഖിന്റെ നേതൃത്വത്തിൽ…

2 days ago

ഐഡിയൽ സ്കൂളുകളിൽ ഒളിമ്പിക് ദിനാഘോഷം

എടപ്പാൾ: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ലോക ഒളിംപിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൗട്ട് & ഗൈഡ്സ് കുട്ടികളും സ്കേറ്റിംഗ് വിദ്യാർത്ഥികളും നീന്തൽ…

2 days ago