CHANGARAMKULAM
ചങ്ങരംകുളം മൂക്കുതലയില്‍ സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചു’നിയന്ത്രണം വിട്ട സ്കൂട്ടര്‍ കടയിലേക്ക് ഇടിച്ച് കയറി’ മൂന്ന് പേര്‍ക്ക് പരിക്ക്

ചങ്ങരംകുളം: മൂക്കുതലയില്‍ സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പെട്ട സ്കൂട്ടര്‍ നിയന്ത്രണം വിട്ട് അടഞ്ഞ് കിടന്ന കടയിലേക്ക് ഇടിച്ച് കയറിയതിനെ തുടര്‍ന്ന് കടയുടെ മുന്‍വശത്തെ ഗ്ളാസ് തകര്‍ന്നുവീണു. ബുധനാഴ്ച കാലത്ത് പത്ത് മണിയോടെയാണ് അപകടം. അപകടത്തില്‍ ചങ്ങരംകുളം സ്വദേശി 55 വയസുള്ള ഷംസുദ്ധീന്‍,എടപ്പാള്‍ സ്വദേശി 22 വയസുള്ള അസ്ന,കോലിക്കര സ്വദേശി 22 വയസുള്ള ഷഹല എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങരംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന സ്കൂട്ടര്‍ എതിരെ വന്ന ബുള്ളറ്റില്‍ ഇടിച്ച് നിയന്ത്രണം വിട്ട് കടയിലേക്ക് കയറിയെന്നാണ് വിവരം
