CHANGARAMKULAMLocal news
ചങ്ങരംകുളം പാറക്കല്‍ നിയന്ത്രണം വിട്ട കാര്‍ മതില്‍ ഇടിച്ച് തകര്‍ത്തു
അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു യാത്രക്കാര്‍ക്ക് പരിക്കേറ്റു

ചങ്ങരംകുളം:നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.ശനിയാഴ്ച രാത്രി 12 മണിയോടെ ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ പാറക്കലില്‍ ആണ് അപകടം.അപകടത്തിൽ പരിക്കേറ്റ കാടഞ്ചേരി സ്വദേശി അശോകൻ(28),കണ്ടനകം സ്വദേശി വൈശാഖ്(28) എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ റോഡരികിൽ മതിൽ ഇടിച്ച് തകർത്ത് നിൽക്കുകയായിരുന്നു.
അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.

