CHANGARAMKULAM
ചങ്ങരംകുളം ടൗണിലെ ബസ്റ്റാന്റിലെ അപകടക്കുഴി പ്രതിഷേധവുമായി നാട്ടുകാർ.

ചങ്ങരംകുളം:ടൗണിൽ ആലംകോട് ഗ്രാമപഞ്ചായത്ത് ബസ്റ്റാന്റിലെ അപകടക്കുഴിയിൽ വാഴ വെച്ച് നാട്ടുകാരുടെ പ്രതിഷേധം.ബസ്റ്റാന്റിലെ പ്രധാന റോഡുകളാണ് മാസങ്ങളായി തകർന്ന് കുണ്ടും കുഴിയുമായിരിക്കുന്നത്.മഴ നിർത്താതെ പെയ്തതോടെ തകർച്ച കൂടുതൽ രൂക്ഷമായിട്ടുണ്ട്.വിദ്യാർത്ഥികളടക്കം നൂറ്കണക്കിന് യാത്രക്കാരെത്തുന്ന ബസ്റ്റാന്റിൽ കാൽനട യാത്രക്ക് പോലും കഴിയാത്ത അവസ്ഥയാണെന്നും തകർച്ചയിലായ റോഡ് നന്നാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു
