CHANGARAMKULAM
ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് പാതയോരത്തെ കുടുംബങ്ങൾ താമസിക്കുന്ന കുടിലിന് തീപിടിച്ചു


ചങ്ങരംകുളം: ചിയ്യാനൂർ പാടത്ത് പാതയോരത്തെ കുടുംബങ്ങൾ താമസിക്കുന്ന കുടിലിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. നാട്ടുകാർ ഓടിക്കൂടി തീ അണച്ചത് കൊണ്ട് കൂടുതൽ കുടിലുകൾക്ക് തീപടരുന്നത് ഒഴിവായി. തീപിടിത്തം നടക്കുന്ന സമയത്ത് കുടുംബങ്ങൾ പുറത്തായിരുന്നു. പകൽ സമയമായതിനാൽ വലിയ അകടമാണ് ഒഴിവായത്. കുട്ടികളുടെ പഠനോപകരണങ്ങളും വസ്ത്രങ്ങളും അടക്കം തീപിടുത്തത്തിൽ നശിച്ചിട്ടുണ്ട്. തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയോരത്ത് ഇത്തരത്തിൽ പത്തോളം കുടുംബങ്ങളാണ് അപകടകരമായ രീതിയിൽ കുടിൽ കെട്ടി താമസിച്ച് വരുന്നത്. കേരളത്തിന് പുറത്ത് നിന്ന് കുടിയേറി വന്ന് പാതയോരത്ത് കുടിൽ കെട്ടി താമസം തുടങ്ങിയ കുടുബങ്ങളെ പാതയോരത്ത് നിന്ന് മാറ്റി സംരക്ഷണം നൽകാൻ സർക്കാർ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
