CHANGARAMKULAMLocal news
ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരുക്ക്

ചങ്ങരംകുളം: ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരുക്ക്. ബൈക്ക് യാത്രികനായ ഒതളൂർ സ്വദേശി കഴുങ്ങിൽ വീട്ടിൽ വിഷ്ണുവിനാണ് പരുക്ക് പറ്റിയത്.തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന വെള്ളറക്കാട് സ്വദേശികൾ യാത്ര ചെയ്തിരുന്ന കാറാണ് ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.അപകടത്തിൽ പരുക്ക് പറ്റിയ വിഷ്ണുവിനെ നാട്ടുകാർ ചേർന്ന് ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പരുക്ക് ഗുരുതരമായതിനാൽ പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ട് പോയി. ശനിയാഴ്ച രാത്രി 10.45 ഓടെയായിരുന്നു അപകടം നടന്നത്.

