CHANGARAMKULAMLocal news

ചങ്ങരംകുളം കാളാച്ചാലിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം

സംഭവ ദിവസം യുവതിയെ കാണാൻ കാളാച്ചാലിലെ വീട്ടിലെത്തിയ യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി

ചങ്ങരംകുളം:കാളാച്ചാലിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയെ കാണാൻ സംഭവദിവസം കാളാച്ചാലിലെ വീട്ടിലെത്തിയ യുവാവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് കാളാച്ചാലിൽ താമസിച്ചിരുന്ന  അച്ചിപ്രവളപ്പിൽ റഷീദിൻ്റെ ഭാര്യ ഷഫീല (28)നെ  വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മരിക്കുന്നതിന് മുമ്പ് ഷഫീല കുറ്റിപ്പുറത്തുള്ള സഹോദരന് മൊബൈലിൽ വിളിച്ച് യുവാവ് ശല്ല്യപ്പെടുത്തുന്നതായി വിവരം പറഞ്ഞിരുന്നു.പിന്നീട് മൊബൈലിൽ വിളിച്ച് കിട്ടാതെ വന്നതോടെ സംഭവം അറിയാൻ സഹോദരൻ രാത്രി ഷഫീലയുടെ വീട്ടിലെത്തിയപ്പോഴാണ് വീടിനകത്ത് ഇരുമ്പ് തൂണിൽ തൂങ്ങി മരിച്ച നിലയിൽ ഷഫീലയെ കണ്ടത്.മലപ്പുറം മങ്കട സ്വദേശിയായ യുവാവ് ഷഫീലയെ മൊബൈലിൽ വിളിച്ച്  ശല്ല്യപ്പെടുത്തിയിരുന്നതായും സംഭവദിവസം ഈ യുവാവ് കാളാച്ചാലിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി തന്നെ മണിക്കൂറുകൾക്ക് മുമ്പ് സഹോദരനെ മൊബൈലിൽ വിളിച്ച് അറിയിച്ചിരുന്നു.യുവതി മരിച്ച ദിവസം ഈ യുവാവ് രണ്ട് തവണ യുവതിയെ കാണാൻ കാളാച്ചാലിലെ വീട്ടിലെത്തിയിരുന്നുവെന്നാണ് വിവരം.യുവാവിനെ ചോദ്യം ചെയ്താൽ യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ കഴിയും എന്ന വിശ്വാസത്തിലാണ് പോലീസ്.യുവതി ആത്മഹത്യ ചെയ്ത ദിവസം യുവതിയെ കാണാനെത്തി എന്ന് സംശയിക്കുന്ന യുവാവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് തുടരുകയാണ്.രണ്ട് കുട്ടികളുടെ മാതാവായ ഷഫീലയുടെ ഭർത്താവ്  വിദേശത്തായിരുന്നു.മരണ വിവരം അറിഞ്ഞ് ഭർത്താവ് റഷീദ് ബുധനാഴ്ച രാത്രിയോടെ നാട്ടിലെത്തി.സംഭവത്തിലെ ദുരൂഹത നീക്കണമെന്നും സഹോദരിയുടെ മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്തണമെന്നും കാണിച്ച് ഷഫീലയുടെ സഹോദരൻ നൽകിയ പരാതിയിലാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജ്ജിതമാക്കിയത്.ഷഫീലയുടെ മൃതദേഹം

മഞ്ചേരി ജില്ലാ ആശുപത്രിയിൽ വ്യാഴാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.മൃതദേഹം വ്യാഴാഴ്ച വൈകിയിട്ട് മൂന്ന് മണിയോടെ കാളാച്ചാൽ ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ ഖബറടക്കം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button