CHANGARAMKULAM
എസ് വൈ എസ് നന്നംമുക്ക് സർക്കിൾ യൂത്ത് കൗൺസിൽ സമാപിച്ചു

എടപ്പാൾ : സമസ്ത കേരള സുന്നി യുവജന സംഘം നന്നംമുക്ക് സർക്കിൾ കൗൺസിൽ സമാപിച്ചു. പ്രവർത്തന റിപ്പോർട്ടും അവലോകന ചർച്ചയും നടന്നു. അബ്ദുറഹ്മാൻ സഅദി അധ്യക്ഷത വഹിച്ചു. കേരള മുസ് ലിം ജമാഅത്ത് സർക്കിൾ പ്രസിഡണ്ട് സി വി ഹംസ ദാരിമി ഉദ്ഘാടനം ചെയ്തു. പി പി നൗഫൽ സഅദി, അഷ്റഫ് അൽ ഹസനി, ഹുസൈൻ ബാഖവി . വി ശിഹാബുദ്ദീൻ മുസ്ലിയാർ, വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. അബ്ദുൽ മജീദ് അഹ്സനി, ശരീഫ് റഹ് മാനി, അനീർ മുസ്ലിയാർ, സിദ്ധീഖ് അഹ്സനി മുഫാദ് കല്ലൂർമ്മ, ഇസ്മാഈൽ ഫാളിലി പ്രസംഗിച്ചു.
