ചങ്ങരംകുളം എടപ്പാൾ മേഖലയിൽ വിദ്യാർത്ഥികളെ കേന്ദീകരിച്ചുള്ള ലഹരി വിൽപന വ്യാപകമെന്ന് പരാതി

ചങ്ങരംകുളം:എടപ്പാൾ ചങ്ങരംകുളം മേഖലയിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപന വ്യാപകമെന്ന് പരാതി.ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മാറിയതോടെയാണ് ലഹരി സംഘങ്ങൾ പ്രദേശത്ത് സജീവമായത്.കഞ്ചാവും എംഡിഎംഎ പോലുള്ള വീര്യം കൂടിയ ലഹരി വസ്തുക്കളുടെയും വിൽപനയാണ് വ്യാപകമായത്.കലാലയങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം പ്രധാന വിപണി കണ്ടെത്തുന്നത്. വിദ്യാർത്ഥികളായ ഉപഭോക്താക്കളെ കണ്ടെത്താൻ വിദ്യാർത്ഥികളെ തന്നെ കരിയർമാരാക്കുകയാണ് സംഘങ്ങളുടെ രീതിയെന്നാണ് വിവരം.അന്യ സംസ്ഥാനങ്ങളിൽ നിന്ന് ദിനം പ്രതി പ്രദേശത്ത് കഞ്ചാവുകളും മറ്റു ലഹരി വസ്തുക്കളും എത്തുന്നുണ്ട്.കഴിഞ്ഞ ദിവസം ചങ്ങരംകുളത്ത് നിന്നും ഒരു കിലോ കഞ്ചാവുമായി യുവാവ്
പിടിയിലായിരുന്നു.കഴിഞ്ഞമാസം എടപ്പാളിൽ പത്ത് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രദേശത്ത് നടക്കുന്ന പല സംഘർഷങ്ങളും ലഹരിവിൽപനയുമായി ബന്ധപ്പെട്ടാണ്. പലപ്പോഴും അപൂർവ്വമായി മാത്രമാണ് ഇത്തരം സംഘങ്ങൾ പിടിയിലാവുന്നത്. പിടിയിലാവുന്നവരെ വൻ തുക മുടക്കി
ജാമ്യത്തിലിറക്കാനും സംഘങ്ങൾക്ക് കഴിയുന്നുണ്ട്. റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ ഏറിയതും ലഹരിയുമായി വസ്തുത.എക്സൈസിന്റെയും പോലീസിന്റെയും കാര്യക്ഷമമായ പരിശോധന വേണമെന്നും നൈറ്റ് പെട്രോളിങ് അടക്കമുള്ളവ ഊർജ്ജിതമാക്കണമെന്നുമാണ് നാട്ടുകാർ പറയുന്നത്.
