CHANGARAMKULAM
ഗ്രാമോദ്ധാരണ സംഘം എ എൽ പി സ്കൂൾ പ്രവേശനോത്സവം നടന്നു
ചങ്ങരംകുളം: നന്നമുക്ക് ഗ്രാമോദ്ധാരണ സംഘം എ എൽ പി സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ കെ എ ജബ്ബാർ ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡന്റ് പി വി മണികണ്ഠൻ അധ്യക്ഷനായിരുന്നു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും ആലില ബാഡ്ജും, മിഠായിയും ബലൂണും നൽകി സ്വീകരിച്ചു.വിരമിച്ച പ്രധാന അദ്ധ്യാപിക എം കെ ഗീത സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും സ്കൂൾ കിറ്റ് സമ്മാനമായി കൊടുത്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസത്തോടുകൂടിയ സദ്യ ഒരുക്കി. പി ടി എ വൈസ് പ്രസിഡന്റ് കെ സുധീഷ്, വെൽഫെയർ കമ്മിറ്റി വൈസ് പ്രസിഡന്റ് എം പി വേലായുധൻ,പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് എം പി മോഹനൻ, എം.നന്ദകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. ഹെഡ്‌മിസ്ട്രെസ് ഇൻചാർജ് വി കെ രമ സ്വാഗതവും അദ്ധ്യാപിക. പി വിജിത നന്ദിയും പറഞ്ഞു.