CHANGARAMKULAMLocal news

ഗ്രാമത്തിന് സ്വന്തമായി ഒരു കളിസ്ഥലം;പള്ളിക്കര ഗ്രാമ നിവാസികൾ ഒന്നാകെ ഒത്തുകൂടി

ചങ്ങരംകുളം: ചങ്ങരംകുളത്തിനോട് ചേർന്ന് കിടക്കുന്ന പള്ളിക്കര ഗ്രാമത്തിലെ ജനങ്ങൾ ജാതി മത രാഷ്ട്രീയ ഭേതമന്യെ കൈരളി ആർട്സ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഒത്തുകൂടി.വർങ്ങളായി പ്രദേശത്തുകാരുടെ സ്വപ്നമായ ഗ്രാമത്തിന് സ്വന്തമായി ഒരു പൊതു കളിസ്ഥലം എന്ന സ്വപ്ന പദ്ധതിയുടെ ആലോചനക്കായാണ് നാട്ടുകാർ പള്ളിക്കര ജി എം എൽ പി സ്കൂളിൽ ഒത്തു കൂടിയത്.കളിസ്ഥലത്തിന് ഫണ്ട് ശേഖരണത്തിനുള്ള പദ്ധതികൾക്ക് യോഗം രൂപം നൽകി.കൈരളി ക്ലബ്ബ് സെക്രട്ടറി ഷാഫി സിപി വിഷയം അവതരിപ്പിച്ചു.പ്രസിഡണ്ട്അഷ്റഫ് അധ്യക്ഷനായി.ശിവദാസൻ വി വി സ്വാഗതം പറഞ്ഞു.യോഗത്തിൽ അബ്ദുൽ ജലീൽ സുരേഷ് ടി, അജീഷ് പി ,ഇക്ബാൽ,ടിവി കബീർ, അഷ്റഫ് കാട്ടിൽ, ദാസൻ തിരുമംഗലത്ത്, മോഹനൻ പി, തുടങ്ങിയവർ സംസാരിച്ചു.യോഗത്തിന് ശേഷം കൈരളി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ നോമ്പ് തുറയും സംഘടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button