CHANGARAMKULAM
ഗ്യാസ് ലൈൻ വേണ്ടി പൊളിച്ച റോഡുകളിലെ കുഴികളിലെ അപകടാവസ്ഥ ഉടനെ പരിഹരിക്കണം UDF മെമ്പർമാർ നിവേദനം നൽകി

നന്നംമ്മുക്ക് പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ ഗ്യാസ് പൈപ്പ് ലൈൻ വലിക്കുന്നതിന് വേണ്ടി പൊളിക്കുകയും, പൊളിച്ച ഭാഗങ്ങൾ മണ്ണിട്ട് മൂടുകയും ചെയ്തിരുന്നു.
എന്നാൽ മണ്ണിട്ടു മൂടിയ ഭാഗങ്ങളിൽ വലിയ കുഴികൾ ഉണ്ടാക്കുകയും വഴിയാത്രക്കാർ ഈ കുഴികളിൽ വീണ് അപകടം സംഭവിക്കുന്നത് പതിവായിട്ടുണ്ട്.
ഇന്നലെ നടന്ന മരണകാരണവും റോഡിലെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണ്.
എത്രയും പെട്ടെന്ന് റോഡിലെ അപകടാവസ്ഥ പരിഹരിക്കണമെന്നും, ഗ്യാസ് ലൈൻ പ്രവർത്തി മൂലം ഉണ്ടായ കുഴികൾ അടിയന്തരമായി ശരിയാക്കി പൊതുജനങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്നും UDF മെമ്പർമാർ ഗ്യാസ് നിർമ്മാണ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് നിവേദനം സമർപ്പിച്ചു.
എത്രയും പെട്ടന്ന് തന്നെ ഈ പ്രശ്നം പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽക്കി
